Avocado Smoothie. Malayalam

AVOCADO SMOOTHIE
AVOCADO SPINACH SMOOTHIE
അവോക്കാഡോ സ്മൂത്തി (Smoothie )
അവോക്കാഡോ സ്പിനാച് സ്മൂത്തി
ഒരു ഹെൽത്തി സ്മൂത്തി
ആവശ്യമുള്ള സാധനങ്ങൾ
-------------------------------------------
അവോക്കാഡോ -1 എണ്ണം
പഴം -1 (ചെറുപഴം ആണെങ്കിൽ 2 -3 എണ്ണം )
സ്പിനാച് (പാലക് ചീര ) ഇല - ഒരു കൈ നിറയെ അല്ലെങ്കിൽ 5 -10 ഇലകൾ
തൈര് -3 ടേബിൾ സ്പൂൺ (കട്ടിയുള്ള അധികം പുളിയില്ലാത്ത )
തേൻ (പഞ്ചസാര )-4 ടേബിൾ സ്പൂൺ (തേനിന്റെ അളവാണ് )
നട്സ് -1 ടേബിൾ സ്പൂൺ
ഐസ്‌ക്യൂബ് -5 എണ്ണം
വെള്ളം - ആവശ്യമെങ്കിൽ മാത്രം
തയ്യാറാക്കുന്നവിധം
--------------------------------
ആദ്യം അവോക്കാഡോ മുറിച് അതിന്റെ കുരുവും തൊലിയും കളയുക എന്നിട്ട് ഒരു മിക്സിയുടെ ജാറിലേക്കു അല്ലെങ്കിൽ ഒരു ബ്ലെൻഡറിലേക്ക് ഇടുക .പഴവും തൊലികളഞ്ഞു ഇതിലേക്കിടുക .ഇനി പാലക് ചീര കഴുകി ഇതിലേക്കിടുക തേനും, തൈരും,നട്സ് ഉം ചേർക്കുക ഐസ് ക്യൂബും ഇതിലേക്കിടുക എന്നിട്ടു നന്നായി ബ്ലെൻഡ് ചെയ്യുക .ആവശ്യമെങ്കിൽ അല്പം വെള്ളം ചേർക്കാം.ഇനി ഇത് ഒരു ഗ്ലാസ്സിലേക്കു പകരാം.
സ്പൂൺ ഉപയോഗിച്ച് കഴിക്കാം, അല്ലെങ്കിൽ അല്പം വെള്ളം ചേർത്ത് ഒന്നുകൂടി ബ്ലെൻഡ് ചെയ്താൽ സ്ട്രോ വച്ച് കഴിക്കാം ..... അങ്ങനെ നമ്മുടെ ഹെൽത്തി ആയിട്ടുള്ള അവോക്കാഡോ സ്മൂത്തി തയ്യാറായി .ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ നല്ലതാണു .എല്ലാവര്ക്കും ഇഷ്ടമാകും. രാവിലെ ബ്രേക്ക് ഫാസ്റ്റിനു പകരം കഴിക്കാനും നല്ലതാണു .എല്ലാരും ഉണ്ടാക്കി നോക്കൂ ...
*പഞ്ചസാരയ്ക്ക് പകരം തേൻ ചേർക്കുന്നത് നല്ലതായിരിയ്ക്കും
*പാലക്ക് ചീര ഇഷ്ടമല്ലെങ്കിൽ അത് ഒഴിവാക്കാം

Comments

Popular posts from this blog

Best salsa Recipe//Salsa Recipe in Malayalam