How to Grow an Avocado seed || Avocado Seed growing techniques

https://youtu.be/NbSGeE8gD98
watch full video :How to Grow an avocado seed How to grow an Avocado seed

അവോക്കാഡോ വിത്ത് മുളപ്പിക്കുന്ന വിധം.

ബട്ടർ ഫ്രൂട്ട് തൈ എങ്ങിനെ മുളപ്പിക്കാം??

അവോക്കാഡോ വിത്ത് മുളപ്പിക്കുന്ന രീതി.

Avocado (Persea americana)

അവോക്കാഡോ ഇന്ന് എല്ലാവര്ക്കും സുപരിചിതമായതും നമ്മുടെ നാട്ടിൽ ലഭ്യമായതുമായ ഒരു പഴവർഗ്ഗമാണ്. നമ്മുടെ നാട്ടിൽ ഇതിനെ ബട്ടർ ഫ്രൂട്ട് എന്നുപറയും. അവോക്കാഡോ മരത്തിന്റെ ഉത്ഭവം സൗത്ത് സെൻട്രൽ മെക്സിക്കോ ആണ്. ആ ചെടിയെയും അതിന്റെ ഫലത്തെയും ഒരേ പേരിലാണ് അറിയപ്പെടുന്നത് അവോക്കാഡോ. അലിഗേറ്റർ പെയർ എന്നും പറയപ്പെടും.
അവോക്കാഡോ ശെരിക്കും പാകമാകുന്നത്  അല്ലെങ്കിൽ പഴുക്കുന്നത് അത് വിളവെടുത്തതിന് ശേഷമാണു. ഈ പഴത്തിനു ഒരു പ്രത്യേക രുചി എന്നുപറയാനില്ല. അതുകൊണ്ടു തന്നെ പല  വിഭവങ്ങൾ ഉണ്ടാക്കാൻ എന്തിന്റെ കൂടയും ചേരും. അധികവും വേവിക്കാതെയാണ് ഇത് നമ്മൾ ഭക്ഷിക്കുന്നത്. മെക്സിക്കോ ഉത്ഭവമായ ഇന്ന് അമേരിക്കയിലും മറ്റു രാജ്യങ്ങളിലും  വളരെ അധികം പ്രചാരത്തിലുള്ള Guacamole ഗാക്കമോളെ / ഘാക്കമോളെ / വാക്കാമോളെ ഉണ്ടാക്കുവാൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു പഴവർഗ്ഗമാണ് ഇത്. വളരെ അധികം പോഷക സമ്പുഷ്ടമായ ഒരു പഴം കൂടിയാണിത് വിറ്റാമിനുകളും, നാരുകളും, കൊഴുപ്പും ഇതിൽ അടങ്ങിയിരിക്കുന്നു. അതുകൊണ്ടു തന്നെ ഇതിന്റെഎണ്ണ ഉണ്ടാക്കുന്നത്  വളരെ ചെലവേറിയതാണ്. ഇതിന്റെ എണ്ണ സലാഡുകളിലും പിന്നെ  സൗന്ദര്യ സംരക്ഷണത്തിനും ഉപയോഗിക്കാം.
അധികവും ഗ്രാഫ്റ്റിങ് വഴിയാണ്  കായ്ഫലമുള്ള ചെടികൾ രൂപപ്പെടുത്തുന്നത്. അല്ലെങ്കിൽ  വിത്ത് പാകിയും ചെടി വളർത്തിയെടുക്കാം. അങ്ങിനെ ചെയ്യുമ്പോൾ ഒരു മരമായി വളർന്നു വിളവെടുക്കാൻ കുറേ കാലതാമസം പിടിക്കും. പൊതുവേ അവോക്കാഡോ മുളപ്പിച്ചെടുക്കുക എന്നുള്ളത് കുറച്ചു ശ്രമകരമായ ജോലി തന്നെയാണ്. 
ഇനി ഇത് നമുക്ക് വീട്ടിനകത്തു എങ്ങിനെ വളർത്തിയെടുക്കാം എന്നും ഇതിനു വേണ്ട സാധനങ്ങൾ എന്തൊക്കെ എന്നും നോക്കാം.......

ഫ്രിഡ്ജിനകത്തു വെക്കാത്ത അവോക്കാഡോ ആണ് ഇതിനുത്തമം.


കുറച്ചു ചെറിയ  ഈർക്കിൽ കഷ്ണങ്ങൾ അല്ലെങ്കിൽ ടൂത്ത്പിക്ക് വേണം.


ഡിസ്പോസിബിൾ  ഗ്ലാസ്സുകൾ അല്ലെങ്കിൽ ചെറിയ ചില്ലു ഗ്ലാസ് എടുത്താലും മതി. അല്ലെങ്കിൽ ഗ്ലാസ് ജാർ ആയാലും മതി. 
പിന്നെ കുറച്ചു വെള്ളവും.
ഇത്രയും ആണ് ഇത് മുളപ്പിച്ചെടുക്കാൻ വേണ്ട സാധനങ്ങൾ.
ഇനി ഇതെങ്ങിനെ ആണെന്നല്ലേ, 

ഈ പഴം നെടുകെ മുറിച്ചു അതിന്റെ വിത്ത് പുറത്തെടുക്കാം. 
ഇനി ഇത് നന്നായി കഴുകി എടുക്കണം.



ഇനി ഈ വിത്ത് ഒരു ദിവസം മുഴുവനും വെള്ളത്തിൽ കുതിർത്തുവെക്കണം.
അതുകഴിഞ്ഞു ടൂത്ത്‌ പിക്ക് അല്ലെങ്കിൽ ഈർക്കിൽ ഉപയോഗിച്ച് രണ്ടു അല്ലെങ്കിൽ നാലു ഭാഗങ്ങളിലായി പതിയെ കുത്തിവെക്കുക. ഇത് ആ വിത്ത്  വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ വേണ്ടിയാണു ഇങ്ങനെ ചെയ്യുന്നത്.


 ഇനി ഇത് നമുക്ക് നമ്മുടെ ഗ്ലാസ്സിലേക്ക് വെക്കാം.



ഗ്ലാസ്സിലേക് വെള്ളം ഒഴിച്ച് കൊടുക്കുക. വെള്ളം ആ വിത്തിന്റെ പകുതിവരെ മാത്രമേ ഒഴിക്കാൻ പാടുള്ളൂ. അല്ലെങ്കിൽ ആ വിത്ത് നശിച്ചുപോകാൻ സാധ്യതയുണ്ട്. അവോക്കാഡോ വിത്ത് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന രീതിയിൽ വേണം ചെയ്യാൻ.


ഇനി ഓരോ ദിവസവും ഗ്ലാസിൽ വെള്ളം കുറയുന്നതിനനുസരിച് വെള്ളം ഒഴിച്ചുകൊടുക്കുക.




ഏതാണ്ട് ഒരു മൂന്നാഴ്ച മുതൽ ആറാഴ്ച വരെ എടുക്കും ഇത് മുളച്ചു വരാൻ  വേണ്ടി.



ഏതാണ്ട് രണ്ടാഴ്ച കഴിയുമ്പോഴേക്കും വേര് പുറത്തുവരാൻ  തുടങ്ങും. 





അതുകഴിഞ്ഞാൽ പതിയെ ഇലകൾ വരാൻ തുടങ്ങും.

ഇനി ഇതിന്റെ തണ്ടു കുറച്ചു വലുപ്പം വച്ച് കഴിഞ്ഞാൽ നമുക്ക് മണ്ണിലേക്ക് നടാവുന്നതാണ്. അകത്തു തന്നെ ആണ് വളർത്തുന്നത് എങ്കിൽ ആദ്യം ഒരു ചെറിയ ചട്ടിയിൽ വളർത്തുക പിന്നെ വലുതാവുന്നതിനനുസരിച്ചു മാറ്റി നട്ടുകൊടുക്കണം. 

ഇനി എന്തെങ്കിലും കാരണം കൊണ്ട് ചിലപ്പോൾ ഈ വെള്ളത്തിന് നിറവ്യതാസം വന്നാൽ  ആ വിത്ത് കേടുവന്നു, ഇനി അത് മുളച്ചുവരാൻ  സാധ്യത ഇല്ല എന്ന് മനസിലാക്കാം. അപ്പോൾ നമുക്ക് ആ ഗ്ലാസ് എടുത്തു മാറ്റാം. ഇത് നമുക്ക് മണ്ണിലാണ് ചെയ്തതെങ്കിൽ പെട്ടെന്ന് മനസ്സിലാക്കാൻ കഴിയില്ല. പിന്നെ ഇങ്ങനെ ചെയ്യുമ്പോഴുള്ള വേറെ ഗുണങ്ങൾ എന്തൊക്കെ എന്ന് നോക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്നതാണ്. ഒരു ചെടി എങ്ങിനെ വളർന്നു വരുന്നു എന്നും അതിന്റെ വളർച്ചയിലെ വിവിധ ഘട്ടങ്ങൾ ഏതൊക്കെ എന്നും  മനസ്സിലാക്കുവാൻ സാധിക്കും. അപ്പോൾ ഇനി ഇതിന്റെ വിത്തുകിട്ടിയാൽ ഇങ്ങനെ ഒന്ന് പരീക്ഷിച്ചു നോക്കൂ............. 

Comments

Popular posts from this blog

Best salsa Recipe//Salsa Recipe in Malayalam

Avocado Smoothie. Malayalam