Grape Pulissery
#Recipe
#Pulissery
#Grape
#Grapepulissery
മുന്തിരിങ്ങ പുളിശ്ശേരി(GRAPE PULISSERY)
മുന്തിരി പുളിശ്ശേരി, സാധാരണയിൽ നിന്നും വ്യത്യസ്തമായ ഒരു പുളിശ്ശേരി !!
ആവശ്യമുള്ള സാധനങ്ങൾ
മുന്തിരി : 250 ഗ്രാം
തൈര് : 1 കപ്പ്
ചിരകിയ തേങ്ങ : 1/ 2 കപ്പ്
പച്ചമുളക് : 4 -5 എണ്ണം
ജീരകം : 1/2 ടീ സ്പൂൺ
മഞ്ഞൾ പൊടി : 3/4 ടീ സ്പൂൺ
മുളക് പൊടി : 1/4 ടീ സ്പൂൺ
വെളുത്തുള്ളി : രണ്ടെണ്ണം
കടുക് : 1/4 ടീ സ്പൂൺ
ഉലുവ : 1/4 ടീ സ്പൂൺ
ഉണക്കമുളക് : 4 എണ്ണം
എണ്ണ : 2 ടേബിൾ സ്പൂൺ
ഉപ്പ് : ആവശ്യത്തിന്
കറിവേപ്പില: ആവശ്യത്തിന്
ഉണ്ടാകുന്ന വിധം
ആദ്യം ചിരകിയ തേങ്ങയും അല്പം ജീരകവും പച്ചമുളകും കൂടി അൽപ്പം തൈര് അല്ലെങ്കിൽ വെള്ളം ചേർത്ത് നല്ലപോലെ അരച്ചെടുക്കുക .
മുന്തിരി നല്ലപോലെ കഴുകി എടുക്കുക.
ഇനി ഒരു പാൻ ചൂടാക്കുക അതിലേക്ക് അൽപ്പം വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് മഞ്ഞൾ പൊടിയും മുളക് പൊടിയും ഇട്ടു നല്ലപോലെ ഇളക്കുക തീ നല്ലപോലെ കുറച്ചു വെക്കണം . ഇനി ഇതിലേക്ക് മുന്തിരി മുറിച്ചിടാം അല്ലെങ്കിൽ മുന്തിരി അങ്ങനെ തന്നെ ഇടാം എന്നിട്ട് ഒരു രണ്ടു മിനുട്ട് നന്നായി ഇളക്കുക .ഇനി ഇതിലേക്ക് അരച്ച തേങ്ങാ ചേർത്ത് നന്നായി ഇളക്കുക . ഇനി ഇത് തിളയ്ക്കാറാവുമ്പോൾ തൈര് ചേർക്കുക. കറിവേപ്പിലയും ചേർക്കാം . ഇനി അടുപ്പിൽ നിന്നും മാറ്റം . ഇനി മറ്റൊരു പാൻ ചൂടാക്കി അതിൽ അൽപ്പം വെളിച്ചെണ്ണ ഒഴിക്കുക അതിലേക്ക് കടുക് ചേർക്കുക, കടുക് പൊട്ടുമ്പോൾ ഉലുവ ചേർക്കാം ഇനി ഉണക്ക മുളകും ചേർക്കാം, തീ ഓഫ് ചെയ്യുക .ഇത് പുളിശ്ശേരിയിലേക്ക് ചേർക്കാം .അങ്ങനെ വ്യത്യസ്തമായ ഒരു പുളിശ്ശേരി തയ്യാറായിക്കഴിഞ്ഞു .പുളിയും, മധുരവും, എരിവും ഒക്കെ ചേർന്ന ഒരു സ്വാദിഷ്ടമായ പുളിശ്ശേരി തയ്യാർ .എല്ലാവരും ഉണ്ടാക്കി നോക്കുക .
Comments
Post a Comment