Beef Chili Recipe Malayalam

#Recipe
#Beefchili

ബീഫ് ചിലി /ചിക്കൻ ചിലി (Beef Chili /Chicken Chili)
**************************************
തെറ്റിദ്ധരിക്കരുത് അമേരിക്കൻ ഒറിജിൻ (Texas )ഐറ്റം ആണ്
ഒരു വെറൈറ്റി ചിലി
INGREDIENTS :
ചിക്കൻ(നിങ്ങളുടെ ഇഷ്ടമുള്ള മീറ്റ്) : grind ചെയ്തത് 250 g
ബീൻസ്(pinto ബീൻസ് +kidney ബീൻസ്):1/ 2 +1/ 2( അരക്കപ്പുവീതം)
ഒനിയൻ:1 വലുത് (white )
ബെൽ പെപ്പെർ :2
വെളുത്തുള്ളി:3 clove (chop )
സെലറി:1 stalk ചെറുതായരിഞ്ഞത്
ഹലീപനെയോ പെപ്പെർ :1 ചെറുതായരിഞ്ഞത്
ജീരകം പൊടിച്ചത്:1 ടീ സ്പൂൺ
കുരുമുളക് പൊടി :2 ടീ സ്പൂൺ
cayenne പെപ്പെർ :1 ടീ സ്പൂൺ
എണ്ണ :1 ടേബിൾ സ്പൂൺ
തക്കാളി:2
ഉപ്പ് :പാകത്തിന്
മുളകുപൊടി:
broth /വെള്ളം :
tomato paste :optional
METHOD :
ബീൻസ് തലേദിവസം വെള്ളത്തിലിട്ടു കുതിർത്തുവെക്കുക
ഇനി ആ ബീൻസ് പ്രഷർ കുക്കറിൽ വേവിച്ചെടുക്കുക.(ബീൻസ് അധികം വെന്തുപോകരുത് )
ഒരു ചുവടു കട്ടിയുള്ളതും ആഴമുള്ളതുമായ പാൻ ചൂടാക്കുക.
എണ്ണ ഒഴിക്കുക.
അതിലേക്കു ചെറുതായരിഞ്ഞ ഉള്ളി വഴറ്റുക.
grind ചെയ്ത meat ഇതിലേക്ക് add ചെയ്യുക, ഒരു wooden സ്പൂൺ ഉപയോഗിച്ച് മീറ്റ് നന്നായിട്ടു ഇളക്കി scramble ചെയ്യുക .
ഇത്ലേക്ക് പൊടിച്ച കുരുമുളക് പൊടി, വെളുത്തുള്ളി ,ജീരകം പൊടിച്ചത് ചേർത്ത് നന്നായി ഇളക്കുക.
പാപിരിക്ക അല്ലെങ്കിൽ മുളകുപൊടി ,തക്കാളി,ഉപ്പു ,ഹലീപനെയോ പെപ്പർ ,ബെൽ പെപ്പർ ചേർത്ത് ഇളക്കുക.
ഇനി ഇതിലേക്ക് സെലറി ചേർക്കുക .നന്നായി യോജിപ്പിക്കുക.
തുറന്നു വെച്ച് വേവിക്കുക.
ഇനി വേവിച്ച ബീൻസ് ഇതിലേക്ക് ചേർക്കുക എന്നിട്ടു ഇളക്കുക .
ഇതിലേക്ക് അലപം തിളപ്പിച്ച വെള്ളം അല്ലെങ്കിൽ broth ചേർക്കുക.
ഇനി ഇത് മൂടിവെച്ചു 15 minute അടച്ചുവെച്ചു വേവിക്കുക .ഇടയ്ക്കു ഇളക്കുക അടിയിൽ പിടിക്കാതെ നോക്കണം.
അപ്പൊ ബീഫ് ചില്ലി അല്ല ചിക്കൻ ചിലി റെഡി
ഗാര്ണിഷ് ചെയ്യാൻ ചീസ് ഒനിയൻ എന്നിവ ഉപയോഗിക്കാം.
ഈ ചില്ലി വെറുതെ കഴിക്കാനും നല്ല അടിപൊളി ടേസ്റ്റ് ആണ്.
ചോറിന്റെ കൂടെ cracker ,ടോർട്ടില്ല ,ചപ്പാത്തി ,നാൻ, കോൺ ബ്രഡ് ,ടോർട്ടില്ല ചിപ്സ് എന്നിവയുടെ കൂടെ കഴിക്കാൻ സൂപ്പർ ആണ് .
ട്രൈ ചെയ്യുക
https://youtu.be/aml5s8dksWA

Comments

Popular posts from this blog

Best salsa Recipe//Salsa Recipe in Malayalam

Avocado Smoothie. Malayalam