Strawberry Carrot Smoothie



സ്ട്രാബെറി കാരറ്റ് സ്മൂത്തി

ആവശ്യമുള്ള സാധനങ്ങൾ

സ്ട്രാബെറി-1 കപ്പ്
കാരറ്റ് -1/2 കപ്പ്
തേൻ /പഞ്ചസാര -ആവശ്യത്തിന്
തൈര് -1 കപ്പ്
ഐസ് ക്യൂബ് / തണുത്ത വെള്ളം -2 എണ്ണം









ഉണ്ടാക്കുന്നവിധം

1 .ആദ്യം കാരറ്റ്  കഴുകി തൊലി കളഞ്ഞു ചെറുതായി മുറിച്ചിടുക .
2 .സ്ട്രാബെറി കഴുകി  അതിൻ്റെ  ഇലയുടെ ഭാഗം മുറിച്ചു മാറ്റം . ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക .
3 .ഇനി ഒരു മിക്സിയിൽ അല്ലെങ്കിൽ ബ്ലെൻഡറിൽ ക്യാരറ്റും ഐസ് ക്യൂബും തൈരും ഇട്ട് നന്നായി അടിച്ചെടുക്കുക.
4 . ഇനി ഇതിലേക്ക് സ്ട്രാബെറിയും തേനും ചേർത്തു നന്നായി അടിച്ചെടുക്കുക.
5 .ഇനി ഇത് ഒരു ഗ്ലാസ്സിലേക്ക് പകരം .
അങ്ങിനെ നമ്മുടെ സ്ട്രോബെറി കാരറ്റ് സ്മൂത്തി തയ്യാറായിക്കഴിഞ്ഞു .
എല്ലാരും ഉണ്ടാക്കി നോക്കൂ.
*സ്ട്രോബെറിയുടെ അളവ് കൂട്ടിയാൽ ക്യാരറ്റ് ൻറെ ടേസ്റ്റ് ഇഷ്ടമില്ലാത്തവർക്കും ഇത് നന്നായി ഇഷ്ടപ്പെടും 

Comments

Popular posts from this blog

Best salsa Recipe//Salsa Recipe in Malayalam

Avocado Smoothie. Malayalam